ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ചെറുതുരുത്തി (തൃശൂര്‍): ദേശമംഗലത്ത് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ദേശമംഗലം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ കറ്റുവട്ടൂര്‍ വട്ടപറമ്പില്‍ ഗൗതമന്റെ മകന്‍ ആകാശ്(14), കിഴക്കേതില്‍ അബൂബക്കറിന്റെ മകന്‍ മെഹബൂബ്(14), കുണ്ടുകാട്ടില്‍ ഉസ്മാന്റെ മകന്‍ നിയാസ്(14) എന്നിവരാണു മരിച്ചത്.
ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് ഇവരുള്‍പ്പെട്ട എട്ടു വിദ്യാര്‍ഥികള്‍ ട്യൂഷന്‍ കഴിഞ്ഞ ശേഷം അധ്യാപകനൊപ്പം ദേശമംഗലം കടവില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ആകാശ് ഒഴുക്കില്‍പ്പെടുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ മെഹബൂബും നിയാസും ഒഴുക്കില്‍പ്പെട്ടു. കൂടെയുണ്ടായിരുന്ന കുട്ടികളാണ് നാട്ടുകാരെ വിവരമറിയിച്ചത്. അരമണിക്കൂറിനു ശേഷം ഒന്നരകിലോമീറ്റര്‍ അകലെനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അനിതയാണ് ആകാശിന്റെ മാതാവ്. ഏക സഹോദരന്‍ ആദര്‍ശ്. മെഹബൂബിന്റെ മാതാവ് സുബൈദ. സഹോദരങ്ങള്‍: അയാസ്, മുസ്തഫ, ആസിക്. ഫാത്തിമ്മയാണ് നിയാസിന്റെ മാതാവ്. സഹോദരന്‍: ഇസ്മയില്‍.
Next Story

RELATED STORIES

Share it