ഭവനരഹിതന് യുഎസില്‍ ഒരു ലക്ഷം ഡോളര്‍ പ്രതിഫലം

വാഷിങ്ടണ്‍: യുഎസില്‍ തടവു ചാടിയ രണ്ടു ജയില്‍പുള്ളികളെ വലയിലാക്കാന്‍ പോലിസിനെ സഹായിച്ച ഭവനരഹിതന് പോലിസിന്റെ ഒരു ലക്ഷം ഡോളര്‍ പ്രതിഫലം. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള മാത്യു ഹെ ചാപ്മാനാണ് പ്രതിഫലം സ്വന്തമാക്കിയത്. തടവുപുള്ളികളുടെ ചിത്രങ്ങള്‍ വാര്‍ത്തയില്‍ കണ്ട ചാപ്മാന്‍ ഇവരെ അന്വേഷിച്ചു കണ്ടെത്തി പോലിസിനെ അറിയിക്കുകയായിരുന്നു.
ഓറഞ്ച് കൗണ്ടിയിലെ ജയിലില്‍നിന്ന് ഒരാഴ്ച മുമ്പ് മൂന്നു പേരാണ് തടവുചാടിയത്. ഇവരില്‍ ഒരാള്‍ നേരത്തേ കീഴടങ്ങിയിരുന്നു. കീഴടങ്ങാതിരുന്ന ഹുസയ്ന്‍ നയേറി, ജൊനാഥന്‍ ടിയു എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്. മൊത്തം പ്രതിഫലത്തുക നാലു പേരായി വീതിച്ചെടുക്കുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞ് പോലിസിനെ വിവരമറിയിച്ച സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരായ രണ്ടുപേര്‍ക്ക് 15,000 ഡോളര്‍ വീതവും വാന്‍ മോഷ്ടിക്കപ്പെട്ട ലോസ്ആഞ്ചലസ് സ്വദേശിക്ക് 20,000 ഡോളറുമാണ് നഷ്ടപരിഹാരം ലഭിച്ചത്. അതില്‍ കൂടുതല്‍ പങ്കും ചാപ്മാനാണ് ലഭിച്ചത്.
സാന്‍ഫ്രാന്‍സിസ്‌കോയിലെ ചന്തയില്‍ ഇവരെ കണ്ടെത്തിയതിനെ തുടര്‍ന്ന് ചാപ്മാന്‍ പ്രാദേശിക പോലിസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും പോലിസ് എത്തുന്നതുവരെ തടവുപുള്ളികളെ തടഞ്ഞുവയ്ക്കുകയുമായിരുന്നു.
Next Story

RELATED STORIES

Share it