ഭവനനിര്‍മാണ പദ്ധതികള്‍ പുനസ്സംവിധാനം ചെയ്യണം: ഇ ടി

ന്യൂഡല്‍ഹി: ഭവനനിര്‍മാണം, നഗര ദാരിദ്ര്യ നിര്‍മാര്‍ജനം എന്നീ മന്ത്രാലയങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പദ്ധതികളും അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തില്‍ പുനസ്സംവിധാനം ചെയ്യണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. പാര്‍ലമെന്റിലെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് എംപി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
രാജ്യത്തെ വളര്‍ച്ചാ നിരക്കിന്റെ 60% നല്‍കുന്നത് ഇന്ത്യന്‍ നഗരങ്ങളാണ്. നഗരത്തിലെ ഭവനങ്ങളുടെ അപര്യാപ്തത 12ാം പദ്ധതി കാലത്ത് 18.78 മില്യനായി തീരുമെന്നാണു കണക്കാക്കപ്പെട്ടിരിക്കുന്നത്. നഗരത്തിലെ 35% ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലാണ്. ചേരിവിമുക്ത ഇന്ത്യ, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നീ നമ്മുടെ മുദ്രാവാക്യങ്ങളൊന്നും ഉദ്ദിഷ്ട ഫലം കണ്ടിട്ടില്ല- എംപി പറഞ്ഞു.
എല്ലാവര്‍ക്കും താങ്ങാന്‍ കഴിയുന്ന ചെലവില്‍ ഭവനങ്ങള്‍ ലഭ്യമാക്കുക എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാവണമെങ്കില്‍ കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സമ്പൂര്‍ണ സഹകരണത്തോടുകൂടിയുള്ള പദ്ധതികള്‍ അനിവാര്യമാണെന്നും എംപി പറഞ്ഞു.
Next Story

RELATED STORIES

Share it