thrissur local

ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച യുവതിക്ക് 10 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ

തൃശൂര്‍: അയ്യന്തോള്‍ മധ്യസ്ഥ കോടതിയില്‍ ഭര്‍ത്താവ് ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ഭാര്യയെ 10 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയമാക്കി. ചൂലിശേരി കാരക്കാട്ടില്‍ വേണുഗോപാലന്റെ മകള്‍ അനഘയ്ക്കാണ് (24) തൃശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയില്‍ സങ്കീര്‍ണ ശസ്ത്രക്രിയ നടത്തിയത്.
ഡിസംബര്‍ 28നാണ് ഭര്‍ത്താവ് മാള പുത്തന്‍ചിറ ചത്താനത്ത് ഷനില്‍ അനഘയെയും പിതാവിനെയും മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അനഘയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ വെട്ടേറ്റ് ഇരു കൈകളും ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു.
എല്ല് രോഗവിദഗ്ധന്‍ ഡോ. ജോഷി ജെയിംസിന്റെയും പ്ലസ്റ്റിക് സര്‍ജറി വിദഗ്ധന്‍ ഡോ. രാജേഷ് മിക്‌നിമയുടെയും നേതൃത്വത്തില്‍ രാവിലെ 9.30നാണ് ശസ്ത്രക്രിയ തുടങ്ങിയത്. കൂടുതല്‍ വേട്ടേറ്റ വലതുകൈക്കായിരുന്നു ആദ്യ ശസ്ത്രക്രിയ. ഒടിഞ്ഞുതൂങ്ങിയ എല്ല് ടൈറ്റാനിയം പ്ലേറ്റും സ്‌ക്രൂവും ഉപയോഗിച്ച് ശസ്ത്രക്രിയയിലൂടെ കൂട്ടിചേര്‍ത്തു. തുടര്‍ന്ന് മുറഞ്ഞ മസിലുകളും ഞെരമ്പുകളും രക്തധമനികളും പ്ലസ്റ്റിക് സര്‍ജറിയിലൂടെ പൂര്‍ണാവസ്ഥയിലാക്കി. ആദ്യം എല്ലിനും തുടര്‍ന്ന് മസിലിനും ഞെരമ്പുകള്‍ക്കും പ്ലാസ്റ്റിക് സര്‍ജറിയുമാണ് നടന്നത്.
രണ്ടോടെ വലയുകൈയുടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഒരു മണിക്കൂര്‍ ഇടവേളയ്ക്കു ശേഷം ഇടതുകൈക്കും ശസ്ത്രക്രിയ തുടങ്ങി. നാലു മണിക്കൂര്‍ എടുത്താണ് ഇത് പൂര്‍ത്തിയാക്കിയത്.
അനഘയുടെ പിതാവ് വേണുഗോപാലിന്റെ പരിക്കും ഗുരുതരമാണ്. തലച്ചോറില്‍ നീര്‍ക്കെട്ട് കണ്ടെത്തിയതിനാല്‍ വേണുഗോപാല്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്.
Next Story

RELATED STORIES

Share it