Districts

ഭരണഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈവര്‍ഷത്തെ ഭരണഭാഷാ സേവനപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്ലാസ് 3 വിഭാഗത്തില്‍ കെ മണികണ്ഠന്‍ (ക്ലാര്‍ക്ക്, പാലക്കാട് കലക്ടറേറ്റ്) ഒന്നാം സ്ഥാനവും ഡി സ്മിത (യുഡി ക്ലാര്‍ക്ക്, എല്‍എ (ജി) നമ്പര്‍ 2, പാലക്കാട് സ്‌പെഷ്യല്‍ തഹസില്‍ദാരുടെ കാര്യാലയം) രണ്ടാംസ്ഥാനവും നേടി. ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 10,000 രൂപയും സത്‌സേവനരേഖയും ഫലകവും, 5,000 രൂപയും സത്‌സേവനരേഖയും ഫലകവുമാണ് പുരസ്‌കാരം.
ഭരണഭാഷാ വ്യാപനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം നല്‍കുന്നത്. ടൈപ്പിസ്റ്റ് /കംപ്യൂട്ടര്‍ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫര്‍ വിഭാഗത്തില്‍നിന്നും ഒ ലത (തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്) പുരസ്‌കാരം നേടി. 5000 രൂപയാണ് പുരസ്‌കാരത്തുക. നവംബര്‍ നാലിന് വൈകീട്ട് നാലിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഔദ്യോഗികഭാഷ സംബന്ധിച്ചുള്ള സ്വതന്ത്രകൃതികളൊന്നുംതന്നെ പുരസ്‌കാരനിര്‍ണയ സമിതിക്ക് ലഭിക്കാത്തതിനാല്‍ ഭരണഭാഷ ഗ്രന്ഥപുരസ്‌കാരം നല്‍കുന്നില്ലെന്ന് പുരസ്‌കാര നിര്‍ണയസമിതി അധ്യക്ഷന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ അറിയിച്ചു. എസ് മിനി ഭാസ്‌കര്‍, ഭാഷാ വിദഗ്ധന്‍ ആര്‍ ശിവകുമാര്‍, സെക്ഷന്‍ ഓഫിസര്‍മാരായ ആര്‍ എച്ച് രാജു, ഇല ദിവാകരന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it