ഭരണത്തുടര്‍ച്ച അനിവാര്യം: കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്

കൊച്ചി: പ്രവാസികളുടെ ഉന്നമനത്തിനും വികസന കുതിപ്പിനും യുഡിഎഫിന്റെ ഭരണത്തുടര്‍ച്ച അനിവാര്യമാണെന്നു കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്. പ്രവാസികളുടെ ദുരിതപൂര്‍ണമായ പ്രതിസന്ധികളില്‍ യഥാസമയം ഇടപെട്ട് പരിഹാരം കാണാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പ്രവാസി സമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രവാസികളുടെ ആവശ്യങ്ങള്‍ക്കെല്ലാം മികച്ച പരിഗണനയാണു യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍, പ്രവാസി വകുപ്പ് പിരിച്ചുവിട്ടും പ്രവാസി ഭാരത് ദിവസം നിര്‍ത്തലാക്കുകയുമാണ് എന്‍ഡിഎ സര്‍ക്കാര്‍ ചെയ്തത്. പ്രവാസികളുടെ ക്ഷേമത്തിനായി നില്‍ക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് നേതാക്കളായ യാവൂട്ടി ചിറമനേങ്ങാട്, വി എ ഷംസുദ്ദീന്‍, ബെന്നി വലക്കാവ് എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it