ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുരോഗതിയില്‍ എല്ലാ സര്‍ക്കാരുകളും പ്രധാനമന്ത്രിമാരും പങ്കുവഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ നടന്ന ഭരണഘടനാ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യ എന്ന ഒറ്റ മതമേ തന്റെ സര്‍ക്കാരിനുള്ളൂവെന്നും ഏക മതഗ്രന്ഥം ഭരണഘടനയാണെന്നും മോദി പറഞ്ഞു. ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാനാവില്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ അത് ആത്മഹത്യക്കു തുല്യമാണ്. ഭൂരിപക്ഷമുണ്ടെന്നു കരുതി ഞങ്ങളുടെ താല്‍പര്യങ്ങള്‍ ഇവിടെ അടിച്ചേല്‍പ്പിക്കാനാവില്ല. സമവായമാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി. ഭരണഘടനയിലൂടെ ദലിതുകളെയും പാവപ്പെട്ടവരെയും എങ്ങനെ സഹായിക്കാം എന്നതിലായിരിക്കണം നാം ശ്രദ്ധിക്കേണ്ടത്. ബാബാ സാഹെബ് അംബ്ദേകറുടെ ചിന്തകളും പഠനങ്ങളും സത്യവും കാലാതീതവും എല്ലാ തലമുറയ്ക്കും പ്രയോജനകരവുമാണ്. ഒരു ദലിത് മാതാവിന്റെ മകനായി ജനിച്ചു എന്നതിനാല്‍ അംബേദ്കര്‍ക്ക് പലതരത്തിലുള്ള അപമാനങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. എങ്കിലും അദ്ദേഹം തയ്യാറാക്കിയ ഭരണഘടനയില്‍ അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടായില്ല. അവിടെയാണ് അദ്ദേഹത്തിന്റെ മഹത്ത്വമെന്നും മോദി പറഞ്ഞു.
Next Story

RELATED STORIES

Share it