Flash News

ഭരണഘടന, മതേതരത്വം- വിവാദപരാമര്‍ശങ്ങളുമായി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഭരണഘടന, മതേതരത്വം തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തില്‍ അര്‍ഥങ്ങളുള്ള വിവാദപരാമര്‍ശങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മതേതരത്വം രാജ്യത്ത്് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന വാക്കാണെന്നും സമൂഹത്തില്‍ ഏറെ പ്രശ്‌നങ്ങള്‍ അതുമൂലമുണ്ടായെന്നുമാണ് രാജ്‌നാഥ് ലോകസഭയില്‍ പറഞ്ഞത്. ഭരണഘടനാശില്‍പി ബി ആര്‍ അംബേദ്കറിന്റെ 125ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഭരണഘടനയോടുള്ള കടപ്പാട് എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക്് തുടക്കമിട്ടു സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

രാജ് നാഥ് പറഞ്ഞത് :
'മതേതരത്വം ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഭരണഘടനാശില്‍പികള്‍ ആലോചിച്ചിട്ടുപോലുമില്ലായിരുന്നു; 1976ല്‍ ഭേദഗതിയിലൂടെ അത് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ 42ാം ഭേദഗതിയിലൂടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഞങ്ങള്‍ക്കതിന് എതിര്‍പ്പില്ല കഴിഞ്ഞത് കഴിഞ്ഞു. ഭരണഘടനയുടെ ഭാഗമായിരുന്നതിനാല്‍ ഈ വാക്കുകള്‍ ആമുഖത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അംബേദ്കര്‍ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. അവ ഇന്ത്യന്‍ സംവിധാനത്തിന്റെ ഉള്ളില്‍ത്തന്നെയുണ്ടായിരുന്നതാണ്.
മതേതരത്വം രാജ്യത്ത്് ഏറ്റവും ദുരുപയോഗം ചെയ്യപ്പെട്ട പദമാണ്. ഇതിന്റെ വ്യാപകമായ ദുരുപയോഗം സമൂഹത്തില്‍ പിരിമുറുക്കങ്ങളുണ്ടാക്കിയ നിരവധി സന്ദര്‍ഭങ്ങളുണ്ടായി.' സാമൂഹ്യഐക്യം നിലനിര്‍ത്താന്‍ പോലും ഈ വാക്കിന്റെ ദുരുപയോഗം മൂലം
ബുദ്ധിമുട്ടുണ്ടായെന്നും സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it