Flash News

ഭരണഘടന പ്രത്യാശാകിരണം, പാര്‍ലിമെന്റ് ചര്‍ച്ചകളാല്‍ തിളങ്ങട്ടെ: മോഡി

ന്യൂഡല്‍ഹി: രാഷ്ട്രശില്‍പികള്‍ക്ക് അഭിമാനമുണ്ടാക്കുന്ന തരത്തില്‍ ഭരണഘടനയുടെ മൂല്യങ്ങളും തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം.

നമ്മുടെ ഭരണഘടന ഒരു പ്രത്യാശാകിരണമാണെന്നും മോഡി പറഞ്ഞു. ഇംഗ്ലിഷിലെ HOPE ( പ്രത്യാശ) എന്ന വാക്ക് ഉപയോഗിച്ച പ്രധാനമന്ത്രി അതിലെ അക്ഷരങ്ങള്‍ക്കു തന്റേതായ വ്യഖ്യാനവും നല്‍കി. എച്ച്് എന്നത് ഹാര്‍മണി(ഒത്തൊരുമ)യെയും O ഓപ്പര്‍ചൂണിറ്റിയെയും ( അവസരം) P പീപ്പിള്‍സ് പാര്‍ടിസിപേഷനെയും(ജനപങ്കാളിത്തം) E ഇക്വാലിറ്റിയെയും (സമത്വം)സൂചിപ്പിക്കുന്നു എന്നാണ് മോഡി വ്യാഖ്യാനിച്ചത്.

ചര്‍ച്ച നടത്താന്‍ പാര്‍ലിമെന്റിനോളം പറ്റിയ വേദിയില്ലെന്നും നല്ല ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും നൂതന ആശയങ്ങളിലൂടെയും പാര്‍ലിമെന്റ് തിളങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനദാനമായി ഇന്നേദിവസം ആചരിക്കുന്ന സാഹചര്യത്തിലും ഇന്നാരംഭിക്കാനിരിക്കുന്ന പാര്‍ലിമെന്റ് സമ്മേളനം രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെച്ചൊല്ലി പ്രക്ഷുബ്ദമായേക്കുമെന്ന ആശങ്കകള്‍ക്കിടെയുമാണ് മോഡിയുടെ വാക്കുകള്‍. ഭരണഘടനയുടെ കൂടുതല്‍ വശങ്ങളെക്കുറിച്ച് ജനങ്ങള്‍ അറിയേണ്ടതുണ്ട് എന്നും മോഡി തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it