thrissur local

ഭരണം നേടുമെന്ന് എല്‍ഡിഎഫ്; നിലനിര്‍ത്തുമെന്ന് യുഡിഎഫ്

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷ മുന്നണിയ്ക്കുണ്ടായ നേട്ടത്തിന്റെ തുടര്‍ച്ചയായിരിക്കും ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനമെന്ന് പി കെ ബിജു എംപി. തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് എല്‍ഡിഎഫ് നേടുമെന്നതിന്റെ സൂചനയാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും തൃശൂര്‍ പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന സംവാദമായ 'പോരിന്റെ പൂര'ത്തില്‍ സംബന്ധിക്കവെ അദ്ദേഹം പറഞ്ഞു.
സംവാദത്തില്‍ ഡിസിസി പ്രസിഡന്റ് പി എ മാധവന്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രവികുമാര്‍ ഉപ്പത്ത് സംബന്ധിച്ചു. എന്നാല്‍, വരുന്ന തിരഞ്ഞെടുപ്പില്‍ ജില്ല കോണ്‍ഗ്രസിന്റെ പഴയ പ്രതാപകാലത്തിലേക്കാണ് മടങ്ങിവരികയെന്ന് പി എ മാധവന്‍ പറഞ്ഞു.
കോണ്‍ഗ്രസ്- ബി.ജെ.പി. കൂട്ടുകെട്ടെന്ന ആരോപണം ശരിയല്ല, അത്തരമൊരു അലയന്‍സിനും പാര്‍ട്ടി തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണലൂര്‍ മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതാണോ എന്ന ചോദ്യത്തിന് അതു ശരിയല്ല, താന്‍ സീറ്റ് വേണ്ടെന്നു വയ്ക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it