Flash News

'ഭഗത് സിങ് തീവ്രവാദി'യെന്ന് ഡല്‍ഹി സര്‍വകലാശാല പുസ്തകം

ഭഗത് സിങ് തീവ്രവാദിയെന്ന് ഡല്‍ഹി സര്‍വകലാശാല പുസ്തകം
X
bhagat-singh_

[related]ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങിനെ 'തീവ്രവാദിയായി' ചിത്രീകരിച്ച്് ഡല്‍ഹി സര്‍വകലാശാല പുസ്തകം. ഇന്ത്യാസ് സ്ട്രഗിള്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്‍സ് എന്ന പുസ്തകത്തിലാണ് ഭഗത് സിങിനെ 'തീവ്രവാദിയായി' ചിത്രീകരിച്ചിരിക്കുന്നത്. പ്രസിദ്ധ ചരിത്രകാരന്‍ ബിപിന്‍ ചന്ദ്ര, മൃദുലാ മുഖര്‍ജി എന്നിവരാണ് പുസ്തകം രചിച്ചത്. സൂര്യ സെന്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിവരെയും 'തീവ്രവാദികള്‍' എന്നാണ് 20ാമത്തെ പാഠഭാഗത്ത് പരാമര്‍ശിച്ചിരിക്കുന്നത്
ചിറ്റഗോങ് ആക്രമണത്തെ തീവ്രവാദ ആക്രമണമായാണ് പാഠഭാഗത്തെ പ്രതിപാദിച്ചിരിക്കുന്നത്. സംഭവം വിവാദമായിരിക്കുകയാണ്. ചരിത്രകാരന്‍മാര്‍ ഇതിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. സര്‍വകലാശാലയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഭഗത് സിങിന്റെ കുടുംബം മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക്  പരാതി നല്‍കിയിട്ടുണ്ട്്. ബ്രിട്ടീഷുകാരാണ് ഭഗത് സിങിനെ തീവ്രവാദിയെന്ന് ചിത്രീകരിച്ചത്.
Next Story

RELATED STORIES

Share it