ഭഗത്‌സിങ് വധം: ബ്രിട്ടിഷ് രാജ്ഞി മാപ്പ് പറയണമെന്ന് പാക് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി ഭഗത്‌സിങിനെ 1931ല്‍ തൂക്കിലേറ്റിയതിനു ബ്രിട്ടിഷ് രാജ്ഞി മാപ്പുപറയണമെന്ന് പാകിസ്താനിലെ മനുഷ്യാവകാശപ്രവര്‍ത്തകര്‍. ഭഗത്‌സിങിന്റെ 85ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് ആവശ്യം ഉന്നയിച്ചത്. ഭഗത്‌സിങിന്റെ അവകാശികള്‍ക്കു രക്തധനം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ രണ്ടിടങ്ങളിലായാണു ചരമദിനം ആചരിച്ചത്. ഭഗത്‌സിങിന്റെ ജന്‍മനാടായ ഫൈസലാബാദിലെ ബംഗാചക്കില്‍ നടന്ന അനുശോചനപരിപാടിയില്‍ നാനാതുറകളില്‍ നിന്നുള്ള ആളുകളാണു പങ്കെടുത്തത്. രാജ്ഗുരുവിനെയും ഭഗത്‌സിങിനെയും സുഖ്‌ദേവിനെയും തൂക്കിലേറ്റിയ ഷഡ്മാന്‍ചൗക്കിലാണ് രണ്ടാമത്തെ പരിപാടി സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it