Gulf

ഭക്ഷ്യ സബ്‌സിഡിക്ക് വേണ്ടി ചെലവാക്കിയത് 100 കോടിയോളം

ദോഹ: തംവീന്‍ പദ്ധതിയില്‍ പൗരന്‍മാര്‍ക്ക് ഭക്ഷ്യ സബ്‌സിഡി നല്‍കുന്നതിന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ചെലവാക്കിയത് 92.73 കോടി റിയാല്‍. പകുതിയിലേറെ(51.67 കോടി) തുകയും ചെലവാക്കിയത് ഉന്നത നിലവാരത്തിലുള്ള അരിക്ക് വേണ്ടിയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും കുറവ് തുക ചെലവാക്കിയത് പഞ്ചസാരയ്ക്കാണ്(4.13 കോടി). ധാന്യങ്ങള്‍ വാങ്ങുന്നതിന് 21.06 കോടി ചെലവായി.
ധന-വാണിജ്യ മന്ത്രാലയത്തിന്റെ വിതരണ വിഭാഗമാണ് തംവീന്‍ പദ്ധതി നടപ്പാക്കുന്നത്. അറബിയില്‍ തംവീന്‍ എന്നാല്‍ വിതരണം എന്നാണര്‍ഥം. പദ്ധതിപ്രകാരം പാചക എണ്ണ വാങ്ങുന്നതിന് 6.32 കോടിയാണ് ചെലവായത്. പാലിന് 9.43 കോടിയും ചെലവായി. 13 ടെന്‍ഡറുകള്‍ വഴിയാണ് ഇത്രയും സാധനങ്ങള്‍ വാങ്ങിയത്.
Next Story

RELATED STORIES

Share it