ഭക്ഷ്യോല്‍പന്നങ്ങളില്‍ മായം; 17 ഉല്‍പാദന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി

തിരുവനന്തപുരം: വിപണിയില്‍ ലഭ്യമായിട്ടുള്ള ഭക്ഷ്യോല്‍പന്നങ്ങളില്‍ മായം കലരുന്നുണ്ടെന്ന പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 17 വന്‍കിട ഉല്‍പാദന യൂനിറ്റുകളില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ പരിശോധന നടത്തി. ഇതില്‍ 4 സ്ഥാപനങ്ങള്‍ക്ക് ഇപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കുകയും രണ്ട് സ്ഥാപനങ്ങളില്‍നിന്ന് പിഴയിനത്തില്‍ 25,000 രൂപയീടാക്കുകയും ചെയ്തു.
വിവിധ ജില്ലകളില്‍ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനാ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ കൊല്ലം അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ കെ അജിത്ത്കുമാര്‍, ഫോണ്‍ 8943346182, ആലപ്പുഴ ജില്ലയില്‍ പത്തനംതിട്ട അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ബി മധുസൂദനന്‍, ഫോണ്‍ 8943349183, ഇടുക്കി ജില്ലയില്‍ കോട്ടയം അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ജേക്കബ് തോമസ്, ഫോണ്‍ 8943346586, എറണാകുളം ജില്ലയില്‍ തൃശൂര്‍ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ സി എല്‍ ദിലീപ്, ഫോണ്‍ 8943346188, പാലക്കാട് ജില്ലയില്‍ കോഴിക്കോട് അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ പി കെ ഏലിയാമ്മ, ഫോണ്‍ 8943346191, മലപ്പുറം ജില്ലയില്‍ വയനാട് അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ സി പി രാമചന്ദ്രന്‍, ഫോണ്‍ 8943346192, കണ്ണൂര്‍ ജില്ലയില്‍ കാസര്‍കോട് അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ വി കെ പ്രദീപ്കുമാര്‍, ഫോണ്‍ 8943346557 എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തും.
ഇതര സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് കൊണ്ടുവരുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ പരിശോധിക്കുന്നതിന്പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
Next Story

RELATED STORIES

Share it