Kottayam Local

ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ റേഷന്‍ വ്യാപാരികളുടെ സുരക്ഷ ഉറപ്പുവരുത്തും: മന്ത്രി തിരുവഞ്ചൂര്‍

കോട്ടയം: ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പാക്കുമ്പോള്‍ റേഷന്‍ വ്യാപാരികളുടെ സുരക്ഷ കൂടി ഉറപ്പുവരുത്തുമെന്നും ഇതുസംബന്ധിച്ച് വ്യാപാരികളുമായി ചര്‍ച്ച നടത്തിയിട്ടുമാത്രമേ പദ്ധതി നടപ്പാക്കുകയുള്ളുവെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കോട്ടയത്ത് ഓള്‍ കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സേേമ്മളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലിച്ചാക്ക് മാത്രം ലാഭം കിട്ടിയിരുന്ന കാലത്തും വ്യാപാരികള്‍ റേഷന്‍ വിതരണം ഭംഗിയായി നടത്തിയിരുന്നു. എന്നാല്‍, മാറിയ സാഹചര്യത്തില്‍ കുറഞ്ഞ വിലയ്ക്ക് എല്ലാ പല വ്യഞ്ജനങ്ങളും റേഷന്‍ കടകളിലൂടെ വില്‍പന നടത്തുന്നതിന് സര്‍ക്കാര്‍ മുന്‍ കൈയെടുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ടി മുഹമ്മദാലി, ജോണ്‍സണ്‍ വിളവിനാല്‍, മുന്‍ എംഎല്‍എ പി നാരയാണന്‍, ആര്‍ രാധാകൃഷ്ണന്‍, സി മോഹനന്‍, കെ എം മീരാന്‍, സി ഐ മുഹമ്മദ്, ബാബു ചെറിയാന്‍, പി എം ഷെരീഫ്, കെ ടി തോമസ്, കെ കെ ശിശുപാലന്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ പ്രകടനവും നടന്നു.
Next Story

RELATED STORIES

Share it