ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ അനാഥാലയങ്ങളെയും ഉള്‍പ്പെടുത്തണം

ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ അനാഥാലയങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാനുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയും സംഘവും ആവശ്യപ്പെട്ടു.
കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേരളത്തിന് രണ്ടുലക്ഷം ടണ്‍ ധാന്യത്തിന്റെ കുറവുണ്ട്. അതു നികത്തണമെന്നും കേരളം ആവശ്യപ്പെട്ടു. എന്നാല്‍, ഈ വിഷയത്തില്‍ സ്വന്തമായി തീരുമാനമെടുക്കാനാവില്ലെന്നും ഇക്കാര്യം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കു വിടാമെന്നും പാസ്വാന്‍ അറിയിച്ചു. അനാഥാലായങ്ങള്‍ സാമൂഹികനീതി മന്ത്രാലയത്തിന്റെ കീഴിലായതിനാല്‍ ഈ വിഷയം ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താമെന്നും പാസ്വാന്‍ അറിയിച്ചു.
എല്ലാവര്‍ക്കും വീട് പദ്ധതി പ്രകാരം ഒരുലക്ഷം വീടിന് ഒരു ലക്ഷംരൂപ വീതം സഹായം നല്‍കും. ബാക്കി ആവശ്യമായ തുക 6.5 ശതമാനം പലിശനിരക്കില്‍ നല്‍കും. നേരത്തെയുള്ള എം.എന്‍ ഭവനനിര്‍മാണ പദ്ധതിയുടെ ഭാഗമായി ഉയര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായിരിക്കും പദ്ധിതിയില്‍ പ്രാമുഖ്യം നല്‍കുക.
Next Story

RELATED STORIES

Share it