ഭക്ഷിക്കാനും സംസാരിക്കാനുമുള്ള അവകാശംപോപുലര്‍ ഫ്രണ്ട് കാംപയിന് 9നു തുടക്കം

ബംഗളൂരു: ഇഷ്ടമുള്ളതു ഭക്ഷിക്കാനും ഇച്ഛാനുസാരം സംസാരിക്കാനുമുള്ള ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ പ്രതിരോധിക്കുന്നതിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ കാംപയിന്‍ സംഘടിപ്പിക്കുന്നു. ഭക്ഷിക്കാനുള്ള അവകാശം, സംസാരിക്കാനുള്ള അവകാശം എന്ന ശീര്‍ഷകത്തിലുള്ള കാം പയിന്‍ 9 മുതല്‍ 16വരെ സംഘടിപ്പിക്കുന്നതിനു ബംഗളൂരുവി ല്‍ ചേര്‍ന്ന സംഘടനയുടെ കേന്ദ്ര സെക്രട്ടേറിയറ്റിന്റെയും സോണല്‍, സംസ്ഥാനതല നേതാക്കളുടെയും സംയുക്ത യോഗം തീരുമാനിച്ചു. ജനങ്ങളുടെ ഇച്ഛാനുസാരമുള്ള ഭക്ഷണത്തിനും ചിന്തയ് ക്കും സംസാരത്തിനുമുള്ള അവകാശത്തിനും വേണ്ടി നിലകൊ ണ്ട്, ജനാധിപത്യം പ്രതിരോധിക്കുന്നതിന് ഒത്തുചേരാ ന്‍ മതേതര ജനാധിപത്യ ശക്തികളോടും രാജ്യസ്‌നേഹമുള്ള പൗര ന്‍മാരോടും പോപുലര്‍ ഫ്രണ്ട് അഭ്യര്‍ഥിച്ചു. കാംപയിന്‍ വിജയപ്രദമാക്കുന്നതിനു ദേശീയ നേതൃസംഗമം എല്ലാ വിഭാഗങ്ങളുടെയും പിന്തുണതേടി.

സര്‍ക്കാര്‍ നടപടികളില്‍ സംഘപരിവാരത്തിന്റെ വര്‍ധിച്ചുവരുന്ന പങ്ക് ആശങ്കാജനകമാണെ ന്നും ഇതു മതേതര വൃത്തങ്ങളി ലും ദലിത്, പിന്നാക്ക വിഭാഗങ്ങളിലും ഭീതിയുടെയും ഭീഷണിയുടെയും സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.  സംവരണത്തിനു വേണ്ടി ഗുജറാത്തില്‍ ഈയിടെ പട്ടേലുമാര്‍ നടത്തിയ പ്രക്ഷോഭം സംവരണവ്യവസ്ഥതന്നെ അട്ടിമറിക്കുന്നതിനുള്ള തന്ത്രമാണെന്നു യോഗം വിലയിരുത്തി.
Next Story

RELATED STORIES

Share it