Gulf

ഭക്ഷണ വസ്തുക്കളുടെ കാലാവധി സ്റ്റിക്കറുകള്‍ മാറ്റി; കേസ് പ്രോസിക്യൂഷനു കൈമാറി

ദോഹ: ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച ഭക്ഷണ ശാലക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതായി ദോഹ മുനിസിപ്പാലിറ്റിക്കു കീഴിലെ ആരോഗ്യ സുരക്ഷാ വിഭാഗം വ്യക്തമാക്കി.
കാലാവധി കഴിഞ്ഞ ഭക്ഷ്യ പദാര്‍ഥങ്ങളുടെ തിയ്യതി തിരുത്തിയതുമായി ബന്ധപ്പെട്ടതാണ് കേസ്. കാലാവധി കഴിഞ്ഞ നിരവധി ഭക്ഷ്യ പദാര്‍ഥങ്ങളും ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റോറില്‍ നിന്ന് അധികൃതര്‍ പിടികൂടി. അതേസമയം കാലാവധി തിരുത്തിയതുമായി ബന്ധപ്പെട്ട് പ്രമുഖ കഫേക്കെതിരെ കേസെടുക്കുകയും പബ്ലിക് പ്രോസിക്യൂഷനു കൈമാറുകയും ചെയ്തു.
കാലാവധി കഴിഞ്ഞ ഭക്ഷണ പദാര്‍ഥങ്ങളിലെ സ്റ്റിക്കര്‍ മാറ്റി ഒട്ടിച്ചതിനാണ് കഫേക്കെതിരെ കേസ് രേഖപ്പെടുത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it