ഭക്ഷണവില ക്രമീകരണ ബില്ലിന് അംഗീകാരം; ഹോട്ടലുകളില്‍ അമിത വില ഈടാക്കിയാല്‍ 5000 രൂപ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വില്‍ക്കുന്ന ഭക്ഷണസാധനങ്ങളുടെ വില നിയന്ത്രിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി തയ്യാറാക്കിയ 2015ലെ കേരള ഹോട്ടലുകള്‍ (ഭക്ഷണവില ക്രമീകരണം) ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതനുസരിച്ച് എല്ലാ ജില്ലകളിലും ഭക്ഷണവില ക്രമീകരണ അതോറിറ്റി രൂപീകരിക്കും. ജില്ലയിലെ ഹോട്ടലുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങളുടെ വില നിയന്ത്രിക്കുകയുമാണ് പ്രധാന ചുമതല.
ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയായി നിയമിക്കാന്‍ യോഗ്യതയുള്ള ആളോ ആയിരിക്കും ചെയര്‍മാന്‍. അതോറിറ്റി അംഗീകരിച്ച പട്ടികയിലുള്ള വിലയേക്കാള്‍ കൂടുതല്‍ വിലയ്ക്ക് ഹോട്ടലുകളില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ വില്‍ക്കാന്‍ പാടില്ല. വില കൂട്ടാന്‍ നിര്‍ദിഷ്ട ഫീസ് സഹിതം അപേക്ഷിക്കണം. ചട്ടലംഘനം ഉണ്ടായാല്‍ ഹോട്ടലിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാം. രജിസ്റ്റര്‍ ചെയ്യാതെ ഹോട്ടല്‍ നടത്തിയാലും അമിതവില ഈടാക്കിയാലും അയ്യായിരം രൂപ വരെ പിഴ ഈടാക്കാം. ബേക്കറികള്‍, തട്ടുകടകള്‍ എന്നിവയും പരിധിയില്‍ വരും.
Next Story

RELATED STORIES

Share it