kasaragod local

ഭക്ഷണം കഴിക്കുന്നതിന്റെ പേരില്‍ കലഹിക്കുന്നത് അപമാനം: സ്വാമി അഗ്നിവേശ്

കാസര്‍കോട്: ഭക്ഷണത്തിന്റെ പേരിലും ഭാരത് മാതാ കീ ജയ് വിളിയുടെ പേരിലും പരസ്പരം കലഹിക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന് സ്വാമി അഗ്‌നിവേശ് പറഞ്ഞു. സുന്നീ മഹല്‍ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച അസഹിഷ്ണുതക്കെതിരേ മാനിഷാദ സ്‌നേഹസാഗരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ദൈവങ്ങളും ഒന്നാണ്. എല്ലാരും വരുന്നത് ഒന്നില്‍ നിന്നാണ്. ഈ തത്വം മുറുകെപിടിച്ചാല്‍ അസഹിഷ്ണുതക്കെതിരേ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ മഹല്ല് ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തി.
എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി, കണ്ണൂര്‍ അതിരൂപതാ ബിഷപ്പ് ഫാദര്‍ അലക്‌സ് ജോസഫ് വടക്കുന്തലയുടെ പ്രതിനിധി മാര്‍ട്ടിന്‍ രാജപ്പന്‍, യു എം അബ്ദുര്‍ റഹ്മാന്‍ മുസ്‌ല്യാര്‍, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, അഹമദ് മൗലവി ചെര്‍ക്കള, മെട്രോ മുഹമ്മദ് ഹാജി, സായിറാം ഗോപാലകൃഷ്ണ ഭട്ട്, ഡോ. മുഹമ്മദ് സലീം നദ്‌വി, ഡോ.ഫൈസല്‍, ഇബ്രാഹിം മുണ്ട്യത്തടുക്ക സംബന്ധിച്ചു.
Next Story

RELATED STORIES

Share it