ബ്ലോഗ് എഴുത്തുകാരന്റെ വധം: ബംഗ്ലാദേശില്‍ രണ്ടുപേര്‍ക്ക് വധശിക്ഷ

ധക്ക: ബംഗ്ലാദേശില്‍ ബ്ലോഗ് എഴുത്തുകാരനായ അഹ്മദ് റാജിബ് ഹൈദറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ക്കു കോടതി വധശിക്ഷ വിധിച്ചു.
നിരോധിത സംഘടനയായ അന്‍സാറുല്ല ബന്‍ഗ്ല നേതാവ് മുഫ്തി ജാസിമുദ്ദീന്‍ റഹ്മാനി അടക്കം ആറുപേര്‍ക്കു തടവും പിഴയും ചുമത്തിയിട്ടുണ്ട്. ഒരാളെ ജീവപര്യന്തം തടവിനാണു ശിക്ഷിച്ചിരിക്കുന്നത്.
ധക്കയിലെ മീര്‍പുരില്‍ 2013 ഫെബ്രുവരിയിലാണു താബ ബാബ എന്ന പേരില്‍ അറിയപ്പെട്ട റാജിബ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശില്‍ സ്വതന്ത്ര എഴുത്തുകാര്‍ക്കെതിരേ നടന്ന ആദ്യ ആക്രമണമായിരുന്നു ഇത്. വിദ്യാര്‍ഥികളായ ഫൈസല്‍ ബിന്‍ നയീം, റിസ്‌വാനുല്‍ അസദ് റന എന്നിവരെയാണു വധശിക്ഷയ്ക്കു വിധിച്ചത്. ഇവരെ മരണംവരെ തൂക്കിക്കൊല്ലാനാണ് സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ കോടതി ജഡ്ജി സയീദ് അഹ്മദ് വിധിച്ചത്. ഇവര്‍ 10000 താക പിഴ അടയ്ക്കുകയും ചെയ്യണം.
ബംഗ്ലാദേശില്‍ റാജിബിനു ശേഷം മറ്റ് അഞ്ച് ബ്ലോഗര്‍മാരും കൊല്ലപ്പെട്ടിരുന്നു.
സ്വതന്ത്ര എഴുത്തുകാരെയും കലാകാരന്‍മാരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നാരോപിച്ച് രാജ്യത്തു ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it