wayanad local

ബ്ലോക്ക് ഓഫിസ് കോംപൗണ്ടില്‍ കഞ്ചാവ് ചെടി; എക്‌സൈസ് കേസെടുത്തു

കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കോംപൗണ്ടില്‍ വളര്‍ത്തിയ കഞ്ചാവ് ചെടി എക്‌സൈസ് കണ്ടെത്തി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനോടു ചേര്‍ന്നാണ് രണ്ടു മാസം വളര്‍ച്ചയെത്തിയ ചെടി കണ്ടെത്തിയത്. എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് ഇന്‍സ്‌പെക്ടര്‍ ഭൂവനചന്ദ്രന്റെ നേതൃത്വത്തില്‍ സംഘമെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലേക്ക്
കയറുന്നതിന് പത്ത് മീറ്റര്‍ ദൂരത്തില്‍ തറയോട് ചേര്‍ന്നാണ് ചെടി ഉണ്ടായിരുന്നത്. ഈ ചെടിക്ക് ജൈവവളം ഇട്ടുകൊടുത്ത അവസ്ഥയിലായിരുന്നു. സമീപത്തുള്ള മറ്റ് ചെടികളെല്ലാം അടിയോടെ വെട്ടിക്കളഞ്ഞപ്പോള്‍ കഞ്ചാവ് ചെടി മാത്രം വളം ചെയ്തു വളര്‍ത്തുകയായിരുന്നു. കഞ്ചാവ് ചെടി സ്വാഭാവികമായി വളര്‍ന്നതല്ലെന്നും ആരോ വളര്‍ത്തിയതാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ കേസ്
രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിപോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കും. പ്രിവന്റീവ് ഓഫിസര്‍മാരായ എം എം കൃഷ്ണന്‍കുട്ടി, പി ജി രാധാകൃഷ്ണന്‍, കമ്മീഷന്‍ സ്‌ക്വാഡ് അംഗം കെ രമേശ്, സി ഉണ്ണികൃഷ്ണന്‍, കെ മനോഹരന്‍, ഇ എസ് ഉണ്ണികൃഷ്ണന്‍, അബ്ദുല്‍ റഹീം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.
Next Story

RELATED STORIES

Share it