kozhikode local

ബ്രൗണ്‍ ഷുഗറുമായി ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: കൊയിലാണ്ടി ടൗണ്‍ കേന്ദ്രീകരിച്ചുള്ള ബ്രൗ ണ്‍ഷുഗര്‍ വില്‍പ്പനക്കാരിലെ പ്രധാനിയായ ചെങ്ങോട്ടുകാവ് കവലാട് പാറക്കല്‍താഴെ നാലുസെന്റ് കോളനി വീട്ടില്‍ മജീദ് മകന്‍ ഷാജഹാനെ കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി മുരളീധരനും സംഘവും അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും 100 പൊതി ബ്രൗണ്‍ ഷുഗര്‍ പിടികൂടി. ഒരു പൊതിക്ക് 1000 രൂപ നിരക്കില്‍ യുവാക്കളെയും സ്‌ക്കൂള്‍, കോളേജ് വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്ന ഇയാളെ മാസങ്ങളോളമായി എക്‌സൈസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടി നിരീക്ഷിച്ചുവരികയായിരുന്നു.
ആവശ്യക്കാരെന്ന രീതിയില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിലെ രഹസ്യാന്വേഷണ വിഭാഗം ഷാജഹാനെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ബ്രൗണ്‍ ഷുഗറിന്റെ ഉറവിടത്തെപ്പറ്റി കൂടുതല്‍ അന്വേഷിച്ചുവരുന്നു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ യൂസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ. പി കെ അനില്‍കുമാര്‍, രാമകൃഷ്ണന്‍, യു പി മനോജ് കുമാര്‍, എന്‍ രാജു, കെ ഗംഗാധരന്‍, ടി പി ബിജുമോന്‍, എന്‍ കെ ഷബീര്‍, സി മനോജ്, എന്‍ ജലാലൂദ്ദീന്‍, എക്‌സൈസ് ഡ്രൈവര്‍ ശ്രീധരന്‍ എന്നിവരും എക്‌സൈസ് ഇന്‍സ്‌പെക്ടറോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it