ബ്രെക്‌സിറ്റിന് അനുകൂലമായി സര്‍വേ ഫലം

ലണ്ടന്‍: ബ്രിട്ടണില്‍ ബ്രെക്‌സിറ്റിന് അനുകൂലമായി അഭിപ്രായ സര്‍വേ ഫലം. ഇതാദ്യമായാണ് യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടണ്‍ പുറത്തുപോവുന്നതിന് ഭൂരിപക്ഷ പിന്തുണ ലഭിക്കുമെന്ന സര്‍വേ ഫലം ലഭിക്കുന്നത്. ഈ മാസം 23നാണ് ബ്രെക്‌സിറ്റിനായുള്ള ഹിതപരിശോധന ബ്രിട്ടണില്‍ നടക്കുക.
ദ ടൈംസ് പത്രത്തിനു വേണ്ടി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം പേര്‍ ബ്രെക്‌സിറ്റിന് അനുകൂലമായും 39 ശതമാനം പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. 4 ശതമാനം പേര്‍ ഹിതപരിശോധന ബഹിഷ്‌കരിക്കുമെന്നും 11 ശതമാനം പേര്‍ ഇതേവരെ തീരുമാനമെടുത്തിട്ടില്ലെന്നും അറിയിച്ചു.
Next Story

RELATED STORIES

Share it