Flash News

ബ്രസീലിലെ സിക്കാ വൈറസ് ബാധ പോര്‍ട്ടോ റിക്കയിലും സ്ഥിരീകരിച്ചു

ബ്രസീലിലെ സിക്കാ വൈറസ് ബാധ പോര്‍ട്ടോ റിക്കയിലും സ്ഥിരീകരിച്ചു
X
zika-virus

സാന്‍ജൂആന്‍: ബ്രസീലില്‍ ജനിച്ച രണ്ടായിരത്തിലധികം നവജാത ശിശുക്കള്‍ക്കു തലച്ചോറിന് തകരാര്‍ സംഭവിച്ചതിന് കാരണമായ സിക്കാ വൈറസ് പോര്‍ട്ടോ റിക്കയിലെത്തി. കഴിഞ്ഞ ദിവസം പോര്‍ട്ടോ റിക്കയില്‍ വൈറസ് ബാധ
സ്ഥിരീകരിച്ചു. ഒരു സ്ത്രീയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.  സിക്കാ വൈറസ് പരത്തുന്ന സീക്കാ ഫീവറാണ് ഈ രോഗിയില്‍ കണ്ടെത്തിയത്. രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കരീബിയന്‍ ഉപദ്വീപായ പോര്‍ട്ടോ റിക്ക അമേരിക്കയുടെ അയല്‍ പ്രദേശമാണ്. അമേരിക്കയില്‍ വൈറസ് ബാധ്യതയ്‌ക്കെതിരേ ജാഗ്രത നിര്‍ദ്ദേശം ഉണ്ട്.  ബ്രസീലില്‍ വൈറസ് ബാധ്യതയെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

70ല്‍ അധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കയിലെ കുരങ്ങുകളില്‍ സിക്കാ എന്ന രോഗാണു കണ്ടെത്തിയിരുന്നു. ചെറിയ ചെറിയ അസുഖങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നതെങ്കിലും പിന്നീട് നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന ഗുരുതരമായ രോഗം ഇതുമൂലമുണ്ടാകാമെന്നും രോഗിയുടെ മരണത്തിനു വരെ ഇത് കാരണമാകുമെന്നും കണ്ടെത്തിയിരുന്നു. കൊതുകളില്‍ നിന്നാണ് വൈറസ് ബാധിക്കുന്നത്. നവംബര്‍ 28ന് മൈക്രോസെഫാലി (തലയോട്ടി ചുരുങ്ങിയ അവസ്ഥ) ബാധിച്ച കുട്ടിയിലാണ് ആദ്യം സിക്കാ വൈറസിന്റെ സാന്നിധ്യം ബ്രസീലില്‍ കണ്ടെത്തിയത്.ബ്രസീലില്‍ മൈക്രോസെഫാലി പിടിപെട്ടതായി സംശയിക്കപ്പെടുന്ന 2,400 ഓളം നവജാത ശിശുക്കളെയാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 29 പേര്‍ ഇതിനകം തന്നെ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ വര്‍ഷം 147 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
Next Story

RELATED STORIES

Share it