ബ്രിട്ടിഷ് സ്‌കൂളില്‍ മുസ്‌ലിംകള്‍ക്ക് പ്രാര്‍ഥനയ്ക്ക് അനുമതി നിഷേധിച്ചു

ലണ്ടന്‍: മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിനകത്ത് പ്രാര്‍ഥന നിഷേധിച്ച ബ്രിട്ടിഷ് സ്‌കൂള്‍ നടപടി വിവാദമായി. സംഭവത്തില്‍ നിയമ നടപടിക്കൊരുങ്ങുകയാണ് രക്ഷിതാക്കള്‍. ബ്രിട്ടനിലെ വെസ്റ്റ് യോക്‌ഷെയറിലെ മിര്‍ഫീല്‍ഡ് ഫ്രീ ഗ്രാമര്‍ സ്‌കൂളിലാണു സംഭവം. സ്‌കൂളിലെ ഹാളില്‍ പ്രാര്‍ഥനാ സൗകര്യം നിഷേധിച്ചതിനെത്തുടര്‍ന്ന് കടുത്ത തണുപ്പിലും മഴയത്തും ഗ്രൗണ്ടിലും സമീപത്തെ പുല്‍ത്തകിടിയിലുമാണ് വിദ്യാര്‍ഥികള്‍ പ്രാര്‍ഥന നടത്തുന്നത്. പ്രാര്‍ഥന നടത്തിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ ശിക്ഷിക്കുകയും താക്കീത് നല്‍കുകയും ചെയ്തതായും പരാതിയുണ്ട്.
ഒക്ടോബര്‍ മുതല്‍ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കു പ്രാര്‍ഥനാ സൗകര്യം നിഷേധിച്ചു വരുകയാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. സ്‌കൂളിലെ പ്രാര്‍ഥനാഹാള്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. വിദ്യാര്‍ഥികള്‍ക്കനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോവാനാണ് രക്ഷിതാക്കളുടെ തീരുമാനം.
Next Story

RELATED STORIES

Share it