ബ്രിട്ടിഷ് വെര്‍ജിന്‍ ഐലന്‍ഡില്‍ നിരവധി ഇന്ത്യക്കാര്‍ക്ക് കള്ളപ്പണ നിക്ഷേപം

ന്യൂഡല്‍ഹി: നിരവധി ഇന്ത്യക്കാര്‍ ബ്രിട്ടിഷ് വെര്‍ജിന്‍ ഐലന്‍ഡില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നു പുറത്തായ പാനമ രേഖകളെക്കുറിച്ച് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിവിധ അന്വേഷണ ഏജന്‍സികളുടെ പങ്കാളിത്തത്തോടെ നടത്തുന്ന അന്വേഷണത്തിലാണു നികുതി വെട്ടിപ്പിന് വേണ്ടി വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരം ലഭിച്ചത്.
ബ്രിട്ടിഷ് വെര്‍ജിന്‍ ഐലന്റുമായി ബന്ധപ്പെടുന്നതിനു മുമ്പ് ഇത്തരം ഇന്ത്യക്കാരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ ബോര്‍ഡ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും കള്ളപ്പണമിടപാടുമായി നേരത്തെ നടത്തിയ പലതര അന്വേഷണങ്ങളിലും ഈ ഐലന്റിനെക്കുറിച്ചു വിവരം ലഭിച്ചിരുന്നു. ആദായനികുതി വകുപ്പിനു നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ബോധിപ്പിക്കാത്തവരെ കുറിച്ചാണിപ്പോള്‍ ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്നത്.
Next Story

RELATED STORIES

Share it