ബ്രിട്ടിഷ് ചാരന്‍മാരെ വധിക്കുന്ന ഐഎസ് വീഡിയോ പുറത്ത്

ലണ്ടന്‍: ബ്രിട്ടനു വേണ്ടി ചാരവൃത്തി നടത്തിയ അഞ്ചുപേരെ ഐഎസ് വധിച്ചതായി റിപോര്‍ട്ട്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിനുള്ള സന്ദേശമാണ് ഇവരുടെ വധമെന്നു സംഘടന മുന്നറിയിപ്പ് നല്‍കി. അവര്‍ ശത്രുക്കള്‍, അവരെ സൂക്ഷിക്കുക എന്ന തലക്കെട്ടിലാണ് പുതിയ ടേപ്പ് പുറത്തുവിട്ടത്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച അഞ്ചുപേര്‍ മുട്ടുകുത്തിയിരിക്കുന്നതും ബ്രിട്ടനായി ചാരവൃത്തി നടത്തിയെന്നു കുറ്റസമ്മതം നടത്തുന്നതും ടേപ്പിലുണ്ട്.
യുഎസിന്റെ അടിമയും ജൂതന്റെ കോവര്‍ കഴുതയുമാണെന്നാണ് കാമറണിന്റെ ടേപ്പില്‍ ബ്രിട്ടിഷ് ശൈലിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന മുഖംമൂടി ധാരി വിശേഷിപ്പിക്കുന്നത്. പമ്പര വിഡ്ഢിയായ കാമറണ്‍, മുന്‍ഗാമികളില്‍നിന്ന് ഒന്നും പഠിച്ചിട്ടില്ലാത്തതു പോലെയാണ് പെരുമാറുന്നത്. ദൈവിക നിയമം നടപ്പാക്കുന്ന മണ്ണില്‍ ഒരു വിഡ്ഢിയല്ലാതെ മറ്റാരും ഇതിന് ധൈര്യപ്പെടില്ല. അതിരുകള്‍ ഇല്ലാതാക്കാനാണ് ഐഎസ് ശ്രമിക്കുന്നത്. ഒരിക്കല്‍ നിങ്ങളുടെ വീടുകളോടും ഞങ്ങള്‍ യുദ്ധം ചെയ്യും. ദൈവിക നിയമമനുസരിച്ച് അവിടെ ഭരിക്കുമെന്നും മുഖംമൂടിധാരി മുന്നറിയിപ്പ് നല്‍കുന്നു. ഇറാഖിലും അഫ്ഗാനിലും പരാജയപ്പെട്ട പോലെ ഈ യുദ്ധത്തിലും പാശ്ചാത്യസൈന്യം പരാജയപ്പെടുമെന്നും എന്നാല്‍, ഇത്തവണത്തെ നിങ്ങളുടെ പരാജയം നിങ്ങളുടെ മക്കളിലേക്ക് കൂടി അനന്തരമെടുക്കപ്പെടുന്നതായിരിക്കുമെന്നും അയാള്‍ പറഞ്ഞു.
സൈനിക വസ്ത്രമണിഞ്ഞ അഞ്ചു വയസ്സുകാരന്‍ വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്ക് ചൂണ്ടി 'അവിടെ ഞങ്ങള്‍ നിഷേധികളെ വധിക്കും' എന്നു പറയുന്നത് ശ്രദ്ധേയമാണ്. സിറിയയിലെ റഖയില്‍ റെേക്കാഡ് ചെയ്തിട്ടുള്ള വീഡിയോയാണിതെന്നാണ് കരുതുന്നത്. ടേപ്പിന്റെ ആധികാരികത പരിശോധിച്ചുവരുകയാണെന്നു ബ്രിട്ടിഷ് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it