ബ്രിട്ടിഷ് കരിമ്പട്ടികയിലെ 'ഏക ഇന്ത്യക്കാരന്‍' ദാവൂദ് ഇബ്രാഹീം

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിവരില്‍ ഏക 'ഇന്ത്യക്കാരന്‍' അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം. പട്ടികയില്‍ നാലു വിലാസങ്ങളാണ് ദാവൂദ് ഇബ്രാഹിമിന്റേതായി നല്‍കിയിട്ടുള്ളത്. മുഴുവനും കറാച്ചി ആസ്ഥാനമായുള്ള മേല്‍വിലാസമാണ്. ദാവൂദ് കറാച്ചിയിലുണ്ടെന്ന് ഇന്ത്യന്‍ വാദം പാകിസ്താന്‍ നിഷേധിച്ചുവരികയാണ്.
മുംബൈ സ്‌ഫോടന കേസുകളിലെ മുഖ്യ ആസൂത്രകനെന്നു കരുതപ്പെടുന്ന ദാവൂദിനെ വിട്ടുകിട്ടുന്നതിന് ഇന്ത്യ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്താന്‍ തള്ളുകയായിരുന്നു. രാജ്യാന്തര കുറ്റവാളിയായി ദാവൂദിനെ പ്രഖ്യാപിച്ചിട്ട് നാളേറെയായി. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സുരക്ഷയിലാണ് കറാച്ചിയില്‍ ദാവൂദ് കഴിയുന്നതെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it