ബ്രിട്ടിഷ് എംപിവെടിയേറ്റു മരിച്ചു

ലണ്ടന്‍: ബ്രിട്ടിഷ് എംപി ജോ കോക്‌സ് (41) വെടിയേറ്റു മരിച്ചു.  ലീഡ്‌സ് നഗരത്തിലെ ബിര്‍സ്റ്റാളില്‍ വച്ചാണ് കോക്‌സിന് വെടിയേല്‍ക്കുന്നത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിവയ്പില്‍ പങ്കുണ്ടെന്ന് കരുതുന്ന 52കാരനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  കോക്‌സിന്റെ ഒപ്പമുണ്ടായിരുന്ന ആള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ലേബര്‍ പാര്‍ട്ടി അംഗവും സന്നദ്ധപ്രവര്‍ത്തകയുമായ കോക്‌സ് കഴിഞ്ഞ വര്‍ഷമാണ് പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ടു കുട്ടികളുടെ മാതാവായ ഇവര്‍ സിറിയന്‍ വിഷയത്തിലെ സംയുക്ത പാര്‍ലമെന്റ് സമിതി മേധാവിയായും പ്രവര്‍ത്തിച്ചു വരുകയായിരുന്നു.
Next Story

RELATED STORIES

Share it