Flash News

ബ്രിട്ടന്‍ പുറത്തേക്ക്, കാമറൂണ്‍ രാജി പ്രഖ്യാപിച്ചു

ബ്രിട്ടന്‍ പുറത്തേക്ക്, കാമറൂണ്‍ രാജി പ്രഖ്യാപിച്ചു
X
Prime-Minister-David-Cameron

ലണ്ടന്‍:ബ്രിട്ടന്‍ യൂറോപ്യന്‍ യുണിയന് പുറത്തേക്ക്. ഇക്കാര്യത്തില്‍ നടത്തിയ ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ 51.9 ശതമാനത്തോളം പേര്‍ യുറോപ്യന്‍ യൂണിയന് പുറത്തേക്കു പോകണമെന്ന് വോട്ട് രേഖപ്പെടുത്തി. ഹിതപരിശോധനാഫലം പ്രതികൂലമായതിനെത്തുടര്‍ന്ന് സ്ഥാനമൊഴിയുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രഖ്യാപിച്ചു. മൂന്നുമാസം കൂടി അധികാരത്തില്‍ തുടരുമെന്നാണ് അദ്ദേഹം അറിയിച്ചത്.
46.5 ദശലക്ഷം വോട്ടര്‍മാരായിരുന്നു ഹിതപരിശോധനയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തത്. യുനൈറ്റഡ് കിങ്ഡം യൂറോപ്യന്‍ യൂനിയനില്‍ തുടരണോ അല്ലെങ്കില്‍ യൂറേപ്യന്‍ യൂനിയന്‍ വിട്ടുപോവണോ എന്ന ചോദ്യത്തിനാണ് ഹിതപരിശോധനയില്‍ വോട്ടര്‍മാര്‍ ഉത്തരം നല്‍കിയത്. യൂറോപ്യന്‍ യൂനിയന്റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ അടിയന്തരാവസ്ഥയാണ് ബ്രിട്ടന്റെ ഹിതപരിശോധന സൃഷ്ടിച്ചിരിക്കുന്നത്. പ്രതിപക്ഷ കക്ഷി ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ജെറെമി കോര്‍ബിനും ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്നുണ്ട്.

brexit

അതേസമയം ലണ്ടന്‍ മുന്‍ മേയറും കണ്‍സര്‍വേറ്റീവ് എംപിയുമായ ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ പുറത്തുപോവുന്നതിനെ അനുകൂലിക്കുന്നു. പ്രാദേശിക സമയം ഇന്നലെ കാലത്ത് ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 10 മണി വരെ നീണ്ടു.  ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനെതിരേ സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. രാജ്യം സാമ്പത്തിക പ്രതിസന്ധി വിലകൊടുത്തു വാങ്ങുന്നതിനു സമമാണ് യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള നീക്കമെന്നാണ് പ്രധാന വിമര്‍ശനങ്ങളിലൊന്ന്. ഒപ്പം ബ്രെക്‌സിറ്റ് അനുകൂലികളുടെ കുടിയേറ്റ വിരുദ്ധ നിലപാടുകളും ചര്‍ച്ചയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിക്കുമെന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടും ബ്രിട്ടനിലേക്കുള്ള കുടിയേറ്റം അവസാനിപ്പിക്കണം എന്ന ലക്ഷ്യം വച്ചാണ് യൂറോപ്യന്‍ യൂനിയന്‍ വിടാനാവശ്യപ്പെടുന്നവരുടെ പ്രചാരണം. അതേസമയം ബ്രിട്ടന്‍ യൂനിയനില്‍ തുടരണമെന്ന പക്ഷം ഹിതപരിശോധനയില്‍ വിജയം നേടുമെന്ന സൂചനകളാണ് പോളിങിനു മണിക്കൂറുകള്‍ മുമ്പ് വന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍ നല്‍കിയിരുന്നത്. ഇയു വിടണമെന്ന അഭിപ്രായത്തിനെതിരേ 10 പോയിന്റിന്റെ മേല്‍ക്കൈ തുടരണമെന്ന അഭിപ്രായത്തിനു ലഭിക്കുമെന്ന് ബുധനാഴ്ച രാത്രിയോടെ പുറത്തുവന്ന അവസാന അഭിപ്രായ സര്‍വേ ഫലത്തില്‍ പറഞ്ഞിരുന്നു.

[related]
Next Story

RELATED STORIES

Share it