ബ്രിട്ടന്‍ ഉടന്‍ പോവണം: അംഗരാജ്യങ്ങള്‍

ബെര്‍ലിന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്റെ പുറത്തുപോക്ക് വേഗത്തിലാക്കണമെന്ന് അംഗരാജ്യങ്ങള്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കണമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി വാള്‍ട്ടര്‍ സ്റ്റെയ്ന്‍മെയ്ര്‍ പറഞ്ഞു.
ഹിതപരിശോധനയ്ക്കു ശേഷമുള്ള നടപടികളില്‍ തീരുമാനമെടുക്കുന്നതിനായുള്ള യൂറോപ്യന്‍ യൂനിയന്‍ സ്ഥാപകരാജ്യങ്ങളുടെ യോഗത്തിനുശേഷമായിരുന്നു സ്റ്റെയ്ന്‍മെയ്‌റുടെ പ്രതികരണം. ബെര്‍ലിനില്‍ നടന്ന യോഗത്തില്‍ ജര്‍മനിക്കു പുറമെ ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലന്റ്‌സ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
യൂറോപ്പിന്റെ വികസനത്തിനാണു സംഘടന ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. ഇതിന് ബ്രെക്‌സിറ്റിന്റെ അനന്തര നടപടികള്‍ തടസ്സമാവരുതെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയശൂന്യത യൂറോപ്പിന് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഡച്ച് വിദേശകാര്യമന്ത്രി ബെര്‍ട്ട് കോയെന്‍ഡേഴ്‌സിന്റെ പ്രതികരണം. അതേസമയം, ബ്രിട്ടിഷ് പ്രതിനിധികളില്ലാതെയുള്ള ഇയു ഉച്ചകോടി ബുധനാഴ്ച നടക്കും.
Next Story

RELATED STORIES

Share it