ബ്രിട്ടന്‍ ഇയുവില്‍ തുടരണം: ഒബാമ

ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ ബ്രിട്ടന്‍ ഉറച്ചുനില്‍ക്കണമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ത്രിദിന സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയ ഒബാമ, തീവ്രവാദത്തിനെതിരേ ശക്തമായി പൊരുതുന്ന യൂറോപ്യന്‍ രാജ്യമാണ് ബ്രിട്ടനെന്നും അഭിപ്രായപ്പെട്ടു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായി ഒബാമ കൂടിക്കാഴ്ച നടത്തും. ഒബാമയും പ്രഥമവനിത മിഷേല്‍ ഒബാമയും ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്കൊപ്പം വിന്‍സര്‍ കാസിലിലെ അത്താഴവിരുന്നില്‍ പങ്കെടുക്കും.
യൂറോപ്യന്‍ യൂനിയനില്‍ അംഗമായിരിക്കുന്നത് ആഗോളതലത്തില്‍ ബ്രിട്ടന്റെ സ്വാധീനം വര്‍ധിക്കാന്‍ കാരണമായതായി ഡെയ്‌ലി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ഒബാമ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it