ബ്രിട്ടന്റെ പുറത്തുപോക്ക് സ്‌കോട്ട്‌ലന്റ പാര്‍ലമെന്റ തടയും

എഡിന്‍ബര്‍ഗ്: യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോവുന്നതിനായി ബ്രിട്ടന്‍ നടത്തുന്ന നിയമനിര്‍മാണം സ്‌കോട്ടിഷ് പാര്‍ലമെന്റ് തടയുമെന്ന് സ്‌കോട്ട്‌ലന്റ് പ്രഥമമന്ത്രി നികോള സ്റ്റര്‍ജിയണ്‍. നിയമനിര്‍മാണത്തിനാവശ്യമായ വോട്ടെടുപ്പില്‍ യുഎന്നില്‍ നിന്നു പുറത്തുപോവുന്നതിനെ എതിര്‍ക്കാന്‍ സ്‌കോട്ടിഷ് പാര്‍ലമെന്റിനോടാവശ്യപ്പെടുമെന്ന് സ്റ്റര്‍ജിയന്‍ അറിയിച്ചു.
ബ്രെക്‌സിറ്റില്‍ യൂറോപ്യന്‍ യൂനിയന്‍ പുറത്തുപോവണമെന്ന ബ്രിട്ടന്റെ ഭൂരിപക്ഷ നിലപാടിനെതിരാ—യിരുന്നു സ്‌കോട്ട്‌ലന്റിന്റെ വിധിയെഴുത്ത്. 38നെതിരേ 62 ശതമാനം വോട്ടുകളോടെയായിരുന്നു സ്‌കോട്ട്‌ലന്റില്‍ നിന്നുള്ള വോട്ടര്‍മാര്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന ആവശ്യത്തെ പിന്തുണച്ചത്.
Next Story

RELATED STORIES

Share it