ബ്രിട്ടനില്‍ ലേബര്‍ എംപിക്ക് ഭീഷണി
BY Sumeera SMR22 Jun 2016 7:51 PM GMT
Sumeera SMR22 Jun 2016 7:51 PM GMT
ലണ്ടന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി എംപിക്കു ഭീഷണി സന്ദേശം. മുന്‍ കാബിനറ്റ് മന്ത്രി കൂടിയായ ഐവറ്റ് കൂപ്പറിനാണ് ട്വിറ്റര്‍ സന്ദേശത്തിലൂടെ ഭീഷണി ലഭിച്ചത്. കൂപ്പര്‍ യൂറോപ്യന്‍ യൂനിയന്‍ അനുകൂല പ്രചാരണം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ മക്കളുടെയും കൊച്ചുമക്കളുടെയും ജീവന് അപായപ്പെടുത്തുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. ചൊവ്വാഴ്ചയാണ് സന്ദേശം ലഭിച്ചതെന്നും ബ്രിട്ടന് യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന തന്റെ നിലപാടിനെത്തുടര്‍ന്നാണ് ഭീഷണിയെന്നും കൂപ്പര്‍ അറിയിച്ചു. സന്ദേശമയച്ച ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ നീക്കം ചെയ്യപ്പെട്ടതായി പോലിസ് അറിയിച്ചു.
ലേബര്‍ പാര്‍ട്ടി എംപി ജോ കോക്സ് ഒരാഴ്ച മുമ്പ് ബ്രിട്ടനിലെ ലീഡ്സിനു സമീപം വധിക്കപ്പെട്ടിരുന്നു.
ബ്രിട്ടന് യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന നിലപാടു സ്വീകരിച്ചിരുന്ന ജോ കോക്സിന്റെ കൊലപാതകത്തിനു ബ്രെക്സിറ്റുമായി ബന്ധമുണ്ടെന്ന രീതിയില്‍ സംശയങ്ങളുയരുന്നതിനിടെയാണ് മറ്റൊരു ലേബര്‍ എംപിക്ക് ഭീഷണി സന്ദേശം ലഭിക്കുന്നത്.

Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT