ബ്രിട്ടനില്‍ മുസ്‌ലിം സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണം 300 ശതമാനം വര്‍ധിച്ചു

ലണ്ടന്‍: പാരിസിലുണ്ടായ സായുധാക്രമണത്തിനു പിന്നാലെ ബ്രിട്ടനില്‍ മുസ്‌ലിം സ്ത്രീകള്‍ക്കു നേരെയുള്ള വംശീയാതിക്രമത്തില്‍ വന്‍ വര്‍ധനയെന്ന് റിപോര്‍ട്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മുസ്‌ലിം വിദ്വേഷവിരുദ്ധ സംഘടനയായ ടെല്‍ മാമാ ഹെല്‍പ് ലൈന്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്.
ഇക്കാലയളവില്‍ ഇസ്‌ലാം ഭയത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ 300 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നവംബര്‍ 13ലെ പാരിസ് ആക്രമണത്തിനു ശേഷം ഇത്തരം115 കേസുകളാണ് ബ്രിട്ടനില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
മുസ്‌ലിം വസ്ത്രം ധരിച്ച 14നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് കൂടുതല്‍ ആക്രമണങ്ങള്‍ക്കു ഇരകളായത്. ആക്രമണം നടത്തിയവരില്‍ കൂടുതലും 15നും 35നും ഇടയില്‍ പ്രായമുള്ള വെളുത്ത വര്‍ഗക്കാരാണെന്നു റിപോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് മുസ്‌ലിംകള്‍ക്കും മസ്ജിദുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കുമെതിരേയുള്ള ആക്രമണങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് ടെല്‍ മാമ ഹെല്‍പ് ലൈന്‍ രൂപീകരിച്ചത്. മിക്ക ഇരകളും പോലിസില്‍ പരാതിപ്പെടാന്‍ ഭയപ്പെടുകയാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആക്രമണങ്ങളില്‍ ഭൂരിപക്ഷവും പൊതുസ്ഥലങ്ങളിലാണ് നടന്നത്. ഇതില്‍ 34 കേസുകള്‍ ഹിജാബ് ധരിച്ച സ്ത്രീകള്‍ക്കുനേരെയായിരുന്നു.
Next Story

RELATED STORIES

Share it