ബ്രിക്‌സ് ഉച്ചകോടി ഗോവയില്‍

ന്യൂഡല്‍ഹി: എട്ടാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കും. ഒക്ടോബര്‍ 15നും 16നും ഗോവയിലാണ് ഉച്ചകോടി നടക്കുകയെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ഉച്ചകോടിയുടെ ലോഗോ മന്ത്രി പുറത്തിറക്കി. വെബ്‌സൈറ്റും പ്രവര്‍ത്തനം തുടങ്ങി. ബ്രിക്‌സിന്റെ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ചെയര്‍മാന്‍ സ്ഥാനം ഫെബ്രുവരി 15 മുതല്‍ ഇന്ത്യക്കായിരുന്നു. ഡിസംബര്‍ എട്ടുവരെ കാലാവധി തുടരും. അംഗരാജ്യങ്ങളുടെ കൂട്ടായ്മ ശക്തമാക്കാന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ കഴിയുമെന്ന് സുഷമാസ്വരാജ് പറഞ്ഞു.
Next Story

RELATED STORIES

Share it