ബ്രാന്‍ഡഡ് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വില ഉയരും; തുണി വ്യവസായ രംഗത്ത് പ്രതിഷേധം

ബ്രാന്‍ഡഡ് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വില ഉയരും; തുണി വ്യവസായ രംഗത്ത് പ്രതിഷേധം
X
READYMADE-dress

ചണ്ഡീഗഡ്: ആയിരം രൂപയ്ക്ക് മുകളിലുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് എക്‌സൈ് ഡ്യൂട്ടി വര്‍ധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരേ തുണി വ്യവസായ മേഖലയില്‍ പ്രതിഷേധമുയരുന്നു. ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ വില 2-5 ശതമാനം വരെ ഉയര്‍ത്തുമെന്നാണ് തീരുമാനം. കേന്ദ്ര തീരുമാനം ദുഃഖകരമാണെന്നും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വില 2-5 ശതമാനം ഉയരുമെന്നും പഞ്ചാബിലെ തുണി വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. പരോക്ഷ നികുതിയുടെ പരിധിയില്‍ വസ്ത്ര നിര്‍മാണ രംഗത്ത് ചെറുതും വലുതുമായ വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തെ വ്യവസായികള്‍ ചോദ്യം ചെയ്തു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സാധന സേവന നികുതി കൊണ്ടുവരാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തതിനു പിന്നിലെ കാരണമെന്തന്നു വ്യക്തമാക്കണമെന്നും വ്യവസായികള്‍ ആവശ്യപ്പെട്ടു.

ചില്ലറ വില്‍പന വിലയനുസരിച്ച് വസ്ത്രങ്ങളുടെ വിലയില്‍ 2-5 ശതമാനം വരെ വര്‍ധനവ് ഉണ്ടാവുമെന്ന് ലുധിയാനയില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്ര വ്യാപാരി അജിത് ലാകറ പറഞ്ഞു.
വലിയ ബ്രാന്‍ഡുകള്‍ക്കുവേണ്ടി വസത്രം നിര്‍മിച്ചു നല്‍കുന്ന ചെറുതും ഇടത്തരവുമായ വ്യവസായശാലകളെയും കേന്ദ്രതീരുമാനം പ്രതികൂലമായി ബാധിക്കുമെന്നും ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സൈസ് ഡ്യൂട്ടിയില്‍ മാറ്റംവരുത്താനുള്ള തീരുമാനം വസ്ത്ര വ്യാപാര രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മോണ്ട് കാര്‍ലോ ഫാഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സന്ദീപ് ജയിന്‍ പറഞ്ഞു. തീരുമാനം ആയിരം രൂപയക്ക് മുകളിലുള്ള വസ്ത്രങ്ങളുടെ ആവശ്യകത കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ നിര്‍മിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് പഞ്ചാബ്.

Next Story

RELATED STORIES

Share it