ബ്രഹ്‌മോസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്‍ഹി: 290 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ള ബ്രഹ്‌മോസ് മിസൈല്‍ വ്യോമസേന വിജയകരമായി പരീക്ഷിച്ചു. കരയിലൂടെയുള്ള ആക്രമണത്തിനുപയോഗിക്കുന്ന സൂപ്പര്‍ സോണിക് ക്രൂസ് മിസൈലാണിത്. പൊഖ്‌റാനിലായിരുന്നു പരീക്ഷണം. സൂപ്പര്‍ സോണിക് ക്രൂസ് മിസൈല്‍ ലോകത്ത് നിരവധി സന്ദര്‍ഭങ്ങളില്‍ ബ്രഹ്‌മോസ് ആയുധങ്ങള്‍ മേധാവിത്വം തെളിയിച്ചിട്ടുണ്ടെന്ന് ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്‌മോസ് എയറോസ്‌പേസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it