ബ്രസീല്‍ ടൂറിസം മന്ത്രി രാജിവച്ചു

ബ്രസീലിയ: ബ്രസീല്‍ ടൂറിസം വകുപ്പു മന്ത്രി ഹെന്റിക് ആല്‍വ്‌സ് രാജി വച്ചു. പെട്രോബാസ് അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് രാജി. ബ്രസീലിലെ റിയോ ഡി ജനയ്‌റോയില്‍ ഒളിംപിക്‌സ് മല്‍സരം നടക്കാന്‍ രണ്ടുമാസം ബാക്കി നില്‍ക്കെയാണ് സ്ഥാനമൊഴിയല്‍. അഴിമതിയാരോപണത്തെത്തുടര്‍ന്ന് പ്രസിഡന്റ് ദില്‍മ റൂസഫ് ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടുകയാണ്. തുടര്‍ന്ന്, അധികാരത്തില്‍ വന്ന ഇടക്കാല പ്രസിഡന്റ് മിഷേല്‍ തെമറിന്റെ മന്ത്രിസഭയില്‍ ഒരു മാസത്തിനിടെ രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ആല്‍വ്‌സ്.
ആല്‍വ്‌സ് നാലു ലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങിയതായി പെട്രോബാസ് എണ്ണക്കമ്പനിയിലെ മുന്‍ എക്‌സിക്യൂട്ടീവും മുന്‍ സെനറ്ററുമായ സെര്‍ഗിയോ മച്ചാഡോ ആരോപിച്ചിരുന്നു. ആരോപണം നിഷേധിച്ച ആല്‍വ്‌സ് സര്‍ക്കാരിന് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവാതിരിക്കാനാണ് രാജിയെന്നും അറിയിച്ചു.
Next Story

RELATED STORIES

Share it