Flash News

ബ്രസീല്‍ ടീം കോപ്പ അമേരിയ്ക്കയില്‍ നിന്ന് പുറത്തായി

ബ്രസീല്‍ ടീം കോപ്പ അമേരിയ്ക്കയില്‍ നിന്ന് പുറത്തായി
X
Copa_America_2016_Official_
ആരാധകരെ ഞെട്ടിച്ചുകൊണ്ട് ചരിത്രത്തില്‍ ആദ്യമായി ബ്രസീല്‍ ടീം കോപ്പ അമേരിയ്ക്കയില്‍ നിന്ന് പുറത്തായി. വിവാദ ഗോളിലൂടെ പെറു നേടിയ അട്ടിമറി വിജയമാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ സ്വപ്‌നങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പെറുവിന്റെ വിജയം. 75ാം മിനിട്ടില്‍ ആര്‍ റൂയിഡിയാസ് ആണ് പെറുവിന് വേണ്ടി വിജയഗോള്‍ നേടിയത്.

[related] ബ്രസീലിന്റെ ഗോള്‍വലയിലേക്ക് റൂയിഡിയാസ് പന്ത് കൈകൊണ്ടു തട്ടിയിടുകയായിരുന്നു. ഇത് റഫറി ഗോളായ പ്രഖ്യാപിച്ചതോടെ ബ്രസീല്‍ കോപ്പയില്‍ നിന്ന് പുറത്തായി. ചരിത്രത്തില് ഇത് ആദ്യമാണ് ബ്രസീല്‍ കോപ്പ അമേരിക്കയില്‍ നിന്ന് ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്. കോപ്പയില്‍ 31 വര്‍ഷത്തിന് ശേഷമാണ് പെറു ബ്രസീലിനെ തോല്‍പ്പിക്കുന്നത്. 1987ലാണ് അവസാനമായ പെറു ബ്രസീലിനെ തോല്‍പ്പിച്ചത്.
ഇക്കുറി പെറുകോര്‍ട്ടറിലെത്തുന്നത് ഗ്രൂപ്പിലെ രണ്ടാം സ്ഥാനാക്കാരായാണ്്. കൊളംബിയയായിരിക്കും ഇവരുടെ എതിരാളികള്‍.
Next Story

RELATED STORIES

Share it