ബ്രസീല്‍: അട്ടിമറി ആരോപണം ആവര്‍ത്തിച്ച് ദില്‍മ റൂസഫ്

ബ്രസീലിയ: ബ്രസീലിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറ്റുന്നതിനായി ജനങ്ങള്‍ സര്‍ക്കാരിനൊപ്പം ഒരുമിച്ചു നില്‍ക്കണമെന്ന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ മൈക്കല്‍ തെമര്‍. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന വിശ്വാസം ബ്രസീലിലെ ജനങ്ങള്‍ക്കുണ്ടാവണമെന്നും തെമര്‍ പറഞ്ഞു. പ്രസിഡന്റായിരുന്ന ദില്‍മ റൂസഫിനെ കുറ്റവിചാരണാ നടപടിക്കായി ആറുമാസത്തേക്ക് താല്‍ക്കാലികമായി പുറത്താക്കിയതിനെത്തുടര്‍ന്നാണ് തെമര്‍ ചുമതലയേറ്റത്.
തെമറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയും കഴിഞ്ഞ ദിവസം സ്ഥാനമേറ്റു. അതേസമയം തന്റെ കുറ്റവിചാരണാ നടപടിക്കു പിറകില്‍ അട്ടിമറിയുണ്ടെന്ന ആരോപണം ദില്‍മ റൂസഫ് ആവര്‍ത്തിച്ചു. പുറത്താക്കപ്പെട്ട ശേഷം പ്രസിഡന്റിന്റെ കൊട്ടാരത്തിനു പുറത്ത് അണികളെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റിനെ അവര്‍ ചെയ്യാത്ത ഒരു കുറ്റത്തിന്റെ പേരില്‍ പുറത്താക്കുന്നതിനെ കുറ്റവിചാരണയെന്നല്ല അട്ടിമറിയെന്നാണ് വിളിക്കേണ്ടത്. താന്‍ തെറ്റുകള്‍ വരുത്തിയിട്ടുണ്ടാവാം. പക്ഷേ, ഒരു കുറ്റവും ചെയ്തിട്ടില്ല. ദില്‍മ പറഞ്ഞു.
Next Story

RELATED STORIES

Share it