Flash News

ബ്രസീലിലേത് കാസര്‍കോട്ടേതിന് സമാനമായ ദുരന്തമോ? നവജാതശിശുക്കളെ ബാധിച്ചത് കീടനാശിനിയെന്ന് വാദമുയരുന്നു

ബ്രസീലിലേത് കാസര്‍കോട്ടേതിന് സമാനമായ ദുരന്തമോ? നവജാതശിശുക്കളെ ബാധിച്ചത് കീടനാശിനിയെന്ന് വാദമുയരുന്നു
X
zikha

റിയോഡി ജനീറോ : ബ്രസീലില്‍ നവജാതശിശുക്കളുടെ തലച്ചോറിനെ ബാധിക്കുന്ന അസുഖം വ്യാപകമായതിന് പിന്നില്‍ സിക്ക വൈറസല്ല, കുടിവെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിച്ച കീടനാശിനിയാണെന്ന വാദം ശക്തമാകുന്നു. കൊതുകിന്റെ ലാര്‍വകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന കൂത്താടിനാശിനി കുടിവെള്ളത്തില്‍ കലര്‍ത്തിയതിനെത്തുടര്‍ന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്.

തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മൈക്രോസെഫാലി എന്ന അസുഖം ബ്രസീലില്‍ നാലായിരത്തോളം നവജാതശിശുക്കളെ ബാധിച്ചതിന് പിന്നില്‍ പൈറിപ്രോക്‌സിഫെന്‍ എന്ന കൂത്താടിനാശിനിയാണെന്ന വാദം അര്‍ജന്റീനയിലെ ഫിസിഷ്യന്‍സ് ഇന്‍ ദ ക്രോപ് സ്‌പ്രേയ്ഡ് ടൗണ്‍സ് (പിസിഎസ്ടി) എന്ന ഡോക്ടര്‍മാരുടെ സംഘടനയാണ് ഉന്നയിച്ചിട്ടുള്ളത്.

[related]
കൊതുകിന്റെ കൂത്താടികളെ ഇല്ലാതാക്കാന്‍ രണ്ടുവര്‍ഷം മുന്‍പ് ബ്രസീലിലെ കുടിവെള്ള വിതരണശൃംഖലയില്‍ പൈറിപ്രോക്‌സിഫെന്‍ എന്ന കൂത്താടിനാശിനി ഉപയോഗിച്ചതാണ് അസുഖത്തിന് കാരണമായതെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇവരുടെ വാദം അംഗീകരിച്ചാല്‍ കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തവുമായി എറെ സാമ്യമുള്ള ദുരന്തമാണ് ബ്രസീലില്‍ സിക്ക വൈറസ് എന്ന പേരില്‍ സംഭവിച്ചിട്ടുള്ളത്. നവജാതശിശുക്കളുടെ തല അസാധാരണമായി വളരുന്ന അസുഖമാണ് കാസര്‍കോട്ടുണ്ടായതെങ്കില്‍ ബ്രസീലില്‍ നവജാതശിശുക്കളുടെ തല ചെറുതാവുന്ന പ്രതിഭാസമാണ് എന്ന വ്യത്യാസം മാത്രം. കാസര്‍കോട്ട്് കശുമാവിന്‍തോപ്പില്‍ തേയിലക്കൊതുകിനെ ഇല്ലാതാക്കാന്‍ പ്രയോഗിച്ച എന്‍ഡോസള്‍ഫാനാണ് വില്ലനായതെങ്കില്‍ ബ്രസീലില്‍ കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കാനുദ്ദേശിച്ചുള്ള പൈറിപ്രോക്‌സിഫെന്‍ ആണ് ദുരന്തമുണ്ടായതെന്നാണ് സംശയമുയരുന്നത്്.
നവജാതശിശുക്കളെ ബാധിക്കുന്ന അസുഖങ്ങള്‍ വ്യാപകമായതിനെത്തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയില്‍ ബ്രസീലിലെ അസോസിയേഷന്‍ ഫോര്‍ കളക്ടീവ് ഹെല്‍ത് എന്ന സംഘടന പൈറിപ്രോക്്‌സിഫെനിന്റെ ഉപയോഗം രാജ്യത്ത്് നിര്‍ത്തിവെക്കണമെന്ന്് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞാഴ്ച ബ്രസീലിലെ റിയോ ഗ്രാന്‍ഡെ ഡോ സുള്‍എന്ന സംസ്ഥാനം ഇതിന്റെ ഉപയോഗം നിര്‍ത്തിവെച്ചെങ്കിലും ബ്രസീല്‍ ആരോഗ്യമന്ത്രി ഈ നടപടിയെ വിമര്‍ശിക്കുകയാണുണ്ടായത്.
Next Story

RELATED STORIES

Share it