ബ്രസീലിലെ സാമ്പത്തിക തകര്‍ച്ച രാജിയാവശ്യം തള്ളി ദില്‍മ റൗസേഫ്

ബ്രസീലിയ: രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷമുയര്‍ത്തിയ രാജിയാവശ്യം ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസേഫ് തള്ളി. ഇംപീച്ച് നീക്കത്തിനുശേഷം പ്രസിഡന്റ് സാമ്പത്തിക രംഗത്ത് അലംഭാവം കാണിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
സാമ്പത്തികമേഖലയെ തകര്‍ത്ത രാഷ്ട്രീയ പ്രതിസന്ധിക്ക് ഉത്തരവാദി പ്രതിപക്ഷമാണെന്നു റൗസേഫ് കുറ്റപ്പെടുത്തി. താന്‍ ജനാധിപത്യപരമായാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡസില്‍വയെ റൗസേഫ് ന്യായീകരിച്ചു. കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള പ്രോസിക്യൂട്ടര്‍മാരുടെ ആവശ്യം നിയമപരമായ അടിത്തറയില്ലാത്തതാണെന്നും അവര്‍ വ്യക്തമാക്കി.
ലാറ്റിനമേരിക്കയിലെ മുഖ്യ സാമ്പത്തിക ശക്തികളിലൊന്നാണ് ബ്രസീല്‍. രാജ്യം ദശാബ്ദങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയിലൂടെയാണ് കടന്നുപോവുന്നത്.
Next Story

RELATED STORIES

Share it