Kollam Local

ബ്രയിന്‍ ട്യൂമര്‍ ബാധിച്ച പതിനഞ്ചുകാരന്‍ സഹായം തേടുന്നു

മടത്തറ:ബ്രയിന്‍ ട്യൂമര്‍ ബാധിച്ച നിര്‍ദ്ദന കുടുംബത്തിലെ പതിനഞ്ചുകാരന്‍ കനിവുള്ളവരുടെ സഹായം തേടുന്നു. മടത്തറ ചല്ലിമുക്ക് എക്‌സ് കോളനിയില്‍ തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് ഫൈസലാണ് ചികില്‍സാ സഹായം തേടുന്നത്.

ഫൈസലിന്റെ ഇടത് ചെവിയുടെ ഉള്ളിലായി ഞരമ്പില്‍ മാംസം വളരുകയാണ്. ഇപ്പോള്‍ 1.5സെന്റിമീറ്റര്‍ നീളമുണ്ട്. മൂന്ന് സെന്റിമീറ്റര്‍ നീളമെത്തിയാല്‍ കേള്‍വിയും ചിലപ്പോള്‍ കാഴ്ചയും നഷ്ടമായേക്കും.
ഇപ്പോള്‍ ഇടത് ചെവിയുടെ കേള്‍വി നഷ്ടപ്പെട്ടു. കുടുംബത്തിന് ആകെയുണ്ടായിരുന്ന 11സെന്റ് വസ്തുവും വീടും മൂത്ത പെങ്ങള്‍ക്ക് എഴുതിക്കൊടുത്തു. സ്വന്തമായി ഒരു സെന്റ് ഭൂമിപോലും ഇപ്പോളില്ല.
ഫൈസലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ബംഗളൂര്‍ നിംഹാന്‍സ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. മുഴ ഓപറേഷന്‍ ചെയ്താല്‍ ചിലപ്പോള്‍ ഇടതുഭാഗത്തെ കേള്‍വിയും കാഴ്ചയും നഷ്ടമായേക്കാം.
അതിനാല്‍ ഇതു കരിച്ച് കളയുന്നതിനാണ് ബംഗളൂരിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. ഇതിനായി ഏഴ് ലക്ഷം രൂപയോളം ചെലവ് വരും. സ്വന്തമായി ഒരുസെന്റ് ഭൂമിപോലും ഇല്ലാത്ത ഈ കുടുംബത്തിന് ഏഴ് ലക്ഷം രൂപ എന്നത് അസാധ്യമാണ്.
മുഴ ഒരാഴ്ചയ്ക്കുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മകന്റെ ചികില്‍സാ സഹായത്തിനായി മുഖ്യമന്ത്രിക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. ഫൈസലിന്റെ ചികില്‍സാ സഹായത്തിനായി എസ്ബിടി മടത്തറ ബ്രാഞ്ചില്‍ എ എന്‍ സബൂറാ ബീവി വട്ടക്കാരിക്കോണം എന്ന പേലില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 57039649890. ഫോണ്‍: 9539332065.
Next Story

RELATED STORIES

Share it