ബ്രദര്‍ഹുഡിനെതിരായനീക്കം ഗുണം ചെയ്യുകസായുധസംഘങ്ങള്‍ക്ക്: തുര്‍ക്കി

അങ്കറ: മുസ്‌ലിം ബ്രദര്‍ഹുഡിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള ശ്രമങ്ങള്‍ ഐഎസ്, അല്‍ഖാഇദ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്നവര്‍ക്കു ഗുണം ചെയ്യുമെന്നു തുര്‍ക്കി പ്രസിഡന്റിന്റെ വക്താവ് ഇബ്‌റാഹീം ഖാലിന്‍. ബ്രദര്‍ഹുഡിനെ ഭീകര സംഘടനകളുടെ കൂട്ടത്തില്‍ പെടുത്താനുള്ള യുഎസ് കോണ്‍ഗ്രസ്സിലെ ബില്ലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബില്ല് പാസാവാന്‍ നിരവധി കടമ്പകള്‍ കടക്കാനുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. നാലു ദശാബ്ദങ്ങളുടെ ബ്രദര്‍ഹുഡ് ചരിത്രത്തില്‍ അക്രമപ്രവര്‍ത്തനങ്ങളുമായി സംഘടനയ്ക്കു പങ്കില്ലെന്നിരിക്കെ ഇതിനെതിരായ നീക്കത്തിനു പിന്നില്‍ ഒളിഅജണ്ടകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it