Life Style

ബ്രഡ് പുഡ്ഡിങ്

ബ്രഡ് പുഡ്ഡിങ്
X
puddding

ആവശ്യമുള്ള സാധനങ്ങള്‍

ബ്രഡ്: ഏഴ് പീസ്
കോഴിമുട്ട: മൂന്ന്
പാല്:രണ്ടുകപ്പ്
ജാം : കുറച്ച്   
തേങ്ങാപാല്‍: അരകപ്പ്
അണ്ടിപ്പരിപ്പ്,മുന്തിരി: ആവശ്യത്തിന്
വാനില,എസന്‍സ്: അരടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി:കുറച്ച്           

തയ്യാറാക്കുന്ന വിധം: ബ്രഡ് നാലു കഷണമായി മുറിച്ച് അല്‍പ്പം നെയ്യൊഴിച്ച് ചൂടാക്കുക. കോഴിമുട്ടയും പഞ്ചസാരയും മിക്‌സ് ചെയ്‌തെടുക്കുക. ഈ കൂട്ടിലേക്ക് പാല് ചേര്‍ത്ത് റൊട്ടി അതിലേക്ക് ഇടുക.[related] കുറച്ച് തേങ്ങയും അണ്ടിയും മുന്തിരിയും എസന്‍സും ഏലയ്ക്കാപൊടിയും മിക്‌സ് ചെയ്ത് നെയ്മയം പുരട്ടിയ ഒരു പാത്രത്തിലേക്ക് കുറച്ച് ഒഴിക്കുക. അതിന്റെ മേലെ ജാം വിതറുക. ശേഷം ബാക്കിയുള്ള കൂട്ടും ഒഴിക്കുക. വീണ്ടും മേലെ ജാം വിതറി ആവിയില്‍ വേവിച്ചെടുക്കുക.

തയ്യാറാക്കിയത്: ലൈല സലാം
Next Story

RELATED STORIES

Share it