Flash News

ബ്രഡ്ഡില്‍ ക്യാന്‍സറിന് കാരണമാവുന്ന രാസവസ്തുക്കളെന്ന് പഠനം

ബ്രഡ്ഡില്‍ ക്യാന്‍സറിന് കാരണമാവുന്ന രാസവസ്തുക്കളെന്ന് പഠനം
X
Sandwich_2865259f

[related] നമ്മുടെ ഭക്ഷണത്തിലെ സ്ഥിരം വിഭവമായ ബ്രഡ്ഡില്‍ ക്യാന്‍സറിന് കാരണമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി പഠനം.  സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിറോണ്‍മെന്റ് (സിഎസ്ഇ) ഡല്‍ഹിയില്‍ നടത്തിയ പരിശോധനയിലാണ് മറ്റു രാജ്യങ്ങളില്‍ നിരോധിച്ച പൊട്ടാസ്യം അടങ്ങിയ രണ്ട് രാസ വസ്തുക്കള്‍ ബ്രഡ്ഡില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. പൊട്ടാസ്യം ബ്രോമാറ്റ്, പൊട്ടാസ്യം അയഡേറ്റ് എന്നിവ ഇന്ത്യയില്‍ ബ്രഡിന്റെ നിര്‍്മ്മാണത്തില്‍ ഉപയോഗിക്കുന്നുവെന്നാണ് സിഎസ്ഇ കണ്ടെത്തിയിരിക്കുന്നത്.
ഡല്‍ഹിയില്‍ വില്‍പ്പന നടത്തുന്ന ബ്രഡ്ഡില്‍ ഇവ സാധാരണയായി ഉപയോഗിക്കുന്നുവെന്നാണ് പഠന പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. പൊട്ടാസ്യം ബ്രോമാറ്റ് മനുഷ്യരില്‍ അര്‍ബുദത്തിന് കാരണമാവുന്ന രാസവസ്തുവാണ്. ഇത് മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. പൊട്ടാസ്യം അയഡേറ്റ് തൈറോയ്ഡ് സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാവുന്ന രാസവസ്തുവാണ്. ഈ രണ്ടു രാസവസ്തുക്കള്‍ക്കം രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തണമെന്ന് സിഎസ്ഇ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it