Flash News

'ബ്രെക്‌സിറ്റ്‌ മോഡല്‍' ഹിതപരിശോധന ഡല്‍ഹിയ്ക്കും ആവശ്യമെന്ന് കെജരിവാള്‍

ബ്രെക്‌സിറ്റ്‌ മോഡല്‍ ഹിതപരിശോധന ഡല്‍ഹിയ്ക്കും ആവശ്യമെന്ന് കെജരിവാള്‍
X
arvind-kejriwal-4

ന്യൂഡല്‍ഹി: ഡല്‍ഹിയിലും ബ്രെക്‌സിറ്റ്‌ മോഡല്‍ ഹിതപരിശോധന ആവശ്യമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാന്‍ ബ്രിട്ടന്‍ നടത്തിയ ഹിതപരിശോധന സംസ്ഥാനത്തിന് സ്വതന്ത്ര പദവി ലഭിക്കാന്‍ ഡല്‍ഹിയിലും നടത്തണമെന്ന് കെജരിവാള്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന് സ്വതന്ത്ര പദവി വേണമെന്ന വാദം ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ശക്തമായി ഉന്നയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴില്‍  ആംആദ്മി സര്‍ക്കാരിന്  പ്രവര്‍ത്തിക്കേണ്ടിവന്നത് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ടെന്ന വാദം ഉയര്‍ന്ന് വന്നിരുന്നു.പോലീസ്, ഭൂമി എന്നീ വകുപ്പുകളാണ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ളത്.
Next Story

RELATED STORIES

Share it