ബോളിവുഡ് നടന്‍ റസാഖ് ഖാന്‍ അന്തരിച്ചു

മുംബൈ: പ്രമുഖ ബോളിവുഡ് ഹാസ്യനടന്‍ റസാഖ് ഖാന്‍ (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് ഇളയ സഹോദരന്‍ ഷെഹ്‌സാദ് ഖാന്‍ ഫേസ്ബുക്കില്‍ അറിയിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നു ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയില്‍ അദ്ദേഹത്തെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹേരാഫേരി, രാജ ഹിന്ദുസ്ഥാനി, ബാദ്ഷാ, ഹലോബ്രദര്‍ തുടങ്ങിയവ റസാഖ് ഖാന്റെ പ്രധാന ചിത്രങ്ങളാണ്. മൃതദേഹം ഇന്ന് ബൈക്കുളയിലെ നരിയല്‍ ബാഡി ഖബര്‍സ്ഥാനില്‍ മറവുചെയ്യും. അനാരി നമ്പര്‍ വേണ്‍, ഹര്‍ദിന്‍ ജോ പ്യാര്‍കരേഗ, ദുബൈ റിട്ടേണ്‍, അംദാനി അത്തഹാനി ഖര്‍ച്ച രൂപയ, ഹംഗാമ തുടങ്ങിയ ചിത്രങ്ങളിലെ ഖാന്റെ വേഷങ്ങള്‍ ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it